Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuravilangad

Kottayam

ഓ​ശാ​ന​യു​ടെ പു​ണ്യ​വും ത​മു​ക്ക് നേ​ർ​ച്ച​യു​ടെ പാ​ര​മ്പ​ര്യ​വു​മാ​യി കു​റ​വി​ല​ങ്ങാ​ട്

കു​റ​വി​ല​ങ്ങാ​ട്: പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് പൂ​ർ​വി​ക​ർ തു​ട​ങ്ങി​യ നേ​ർ​ച്ച​യെ അ​ണു​വി​ട തെ​റ്റാ​തെ ആ​വ​ർ​ത്തി​ച്ച് വി​ള​മ്പി ന​ൽ​കി​യ​തി​ൽ ദൈ​വ​സ​ന്നി​ധി​യി​ൽ ന​ന്ദി​ചൊ​ല്ലു​ക​യാ​ണ് ക​ള​ത്തൂ​ർ ക​ര​ക്കാ​ർ. സ്ത്രീ​ക​ൾ അ​ഭി​മാ​ന​സം​ര​ക്ഷ​ണ​ത്തി​ൽ നേ​രി​ട്ട വെ​ല്ലു​വി​ളി​ക്കെ​തി​രേ ന​ട​ത്തി​യ പ​ട​യോ​ട്ട​ത്തി​ന്‍റെ പേ​രി​ൽ ആ​രം​ഭി​ച്ച നേ​ർ​ച്ച​യ്ക്ക് ഓ​ശാ​ന​യു​ടെ വി​ശു​ദ്ധി​കൂ​ടി ചേ​ർ​ന്നു​നി​ൽ​ക്കു​മ്പോ​ൾ മു​ത്തി​യ​മ്മ​യു​ടെ മ​ക്ക​ൾ​ക്കും ഏ​റെ സ​ന്തോ​ഷം.

ഓ​ശാ​ന ഞാ​യ​റി​ൽ ക​ള​ത്തൂ​ർ ക​ര​ക്കാ​ർ കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ തി​രു​ന​ട​യി​ൽ വി​ള​മ്പി ന​ൽ​കു​ന്ന ത​മു​ക്ക് നേ​ർ​ച്ച സ്വീ​ക​രി​ക്കാ​ൻ ഇ​ക്കു​റി​യും ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. വ​റു​ത്ത അ​രി​യും പ​ഴ​വും ശ​ർ​ക്ക​ര​യും ചേ​ർ​ത്തൊ​രു​ക്കി വി​ള​മ്പി ന​ൽ​കു​ന്ന നേ​ർ​ച്ച സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള​വ​ർ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.

ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും നേ​ർ​ച്ച് ആ​ശീ​ർ​വ​ദി​ക്കു​ന്ന​തി​ലും ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സീ​നി​യ​ർ അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് താ​ന്നി​മ​ല​യി​ൽ, ഫാ. ​ജോ​സ​ഫ് ചൂ​ര​യ്ക്ക​ൽ, ഫാ. ​ജോ​വാ​നി കു​റു​വാ​ച്ചി​റ, ഫാ. ​ജോ​ർ​ജ് ചാ​ത്ത​ൻ​കു​ന്നേ​ൽ, പാ​സ്റ്റ​റ​ൽ അ​സി​സ്റ്റ​ന്‍റ് ഫാ. ​ജോ​സ് കോ​ട്ട​യി​ൽ, ദേ​വ​മാ​താ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി.

Latest News

Corehub Up